ഇതിനു വേണ്ട ചേരുവകകള്‍...
1. തൊട്ട്ടുത്തുള്ള ഗ്രോസറിയില്‍ നിന്നോ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നൊ വാങ്ങിയ ക്ലബ് സോഡാ - 1 എണ്ണം
2. ഇന്ത്യ, പാകിസ്താന്, ബങ്ക്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്, മാലദ്വീപ് എന്നീ സാര്‍ക് രാജ്യങ്ങളില്‍ എവിടെനിന്നെങ്കിലും ഇറക്കുമതി ചെയ്ത ചെരുനാരങ്ങ - 1 എണ്ണം രണ്ടായി മുറിച്ചത്.
3.നാടന്‍ പച്ചമുളക് - 1 എണ്ണം നീളത്തിലോ വട്ടത്തിലോ അരിഞ്ഞ് ചെറുതായി ചതച്ചെടുത്തത്
4. ഉപ്പ് - ആവശ്യത്തിനു മാത്രം..
ഉണ്ടാക്കുന്ന വിധം:
1. ആദ്യമായി 2 ആയി മുറിച്ചു വച്ചിരിക്കുന്ന നാരങ്ങ പിഴിഞ്ഞു പിഴിഞ്ഞു ഗ്ലാസ്സിലേക്കു ഒഴിക്കുക.
2. ചതച്ചെടുത്ത മുളകും ഉപ്പും ഗ്ലാസ്സിലേക്ക് ഇടുക.. (ഇപ്പൊഴേ നാവില്‍ വെള്ളം ഊറിയില്ലെ?)
3.സോഡായുടെ മൂടി വലിച്ചുപറിച്ച് സോഡാ ഗ്ലാസ്സിലേക്കു ഒഴിച്ച് സ്പൂണ്‍ കൊണ്ടിളക്കുക.... പതഞ്ഞു പൊങ്ങുന്ന സോഡാ നാരങ്ങാ വെള്ളം റെഡി.. പാന്‍ പരാഗിന്റേയൊ, സിഗററ്റിന്റെയോ കൂടെ ഇതു കുടിക്കവുന്നതാണ്...30 സെക്കന്റുകള്‍ക്കുള്ളില്‍ എ....ഹ്..എന്നൊരു ഏംബക്കം പുറത്തേക്കു പോയിക്കഴിയുമ്പോള്‍ ഒരു ആശ്വാസം കിട്ടുന്നതാണ്..
7 comments:
"അറേബ്യന്‍ സോഡാ നാരങ്ങാ വെള്ളം" ഇതിന്റെ പേറ്റന്റ് കൊച്ചുണ്ണിക്ക് മാത്രം
ഏമ്പൊഗ്ഗം പുറത്തേക്ക് പോയില്ലെങ്കില്‍ സംഗതി കട്ടപ്പൊകയായി പൊക വരുമോ കൊച്ചുണ്ണീ :)
കൊച്ച് ഉണ്ണ്യ്യേ, സംഗതി സോഡാ തീര്‍ന്നാല്‍ ഇവിടുണ്ട് കേട്ടോ. മുളക് തീര്‍ന്നാല്‍ അതുമുണ്ട്. ഇനി അതുപോരാ സിമ്മല്ലാ മിര്‍ച്ച് വേണോ, അതുമുണ്ട്.
വക്കാരിയുടെ സോഡായും മുളഗും കൂട്ടി നമുക്കൊരു ജപ്പാനീസ് നാരങ്ങാ വെള്ളം കാച്ചിയാലോ....എന്തായാലും വക്കാരീ...നാരങ്ങാ..അത് മ്മ്ഡെ നാരങ്ങയപ്പാ....
കൊച്ചുണ്യേ,
മിര്‍ച്ചി മുര്ച്ചി നല്ലാക്കി മടക്കി, ഒരു ലംമ്പു ലമ്പത്തില് അരിഞ്ഞി കൊര്‍ച്ചി ഇപ്പും ആ കോട്ടി സോഡയില്‍ ഇട്ട് രണ്ട് മൂന്ന് ദിവസം ദിവസം പഴക്കമ്മുള്ള പാലിന്റെ വെള്ളത്തില്‍ ഇട്ട് നന്നായി എള്ളക്കി കുടിച്ചാല്‍.....
മൂന്നു ദിവസത്തേക്ക് നിര്‍ത്താതെ വാളുവെച്ച്, വയറെളകി പണ്ടാരമടങ്ങിപ്പോകും എന്നല്ലെ ബീരാന് കുട്ട്യേ...അല്ലെങ്കില്‍ തന്നെ "ജീവിതം കട്ടപ്പൊകയാ"...
Post a Comment