Wednesday, December 26, 2007

ഇത്‌ ആരെന്ന് പറയാമോ?




ഈ ഫോട്ടോയില്‍ കാണുന്ന ആള്‍ നിങ്ങളാണോ? എങ്കില്‍ ഞങ്ങളെ അറിയിക്കൂ...വിലപിടിച്ച സമ്മാനങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു....

Tuesday, December 25, 2007

നാടന്‍ ക്രിക്കറ്റ്‌

തെങ്ങിന്റെ മടലു സ്റ്റമ്പും മരപ്പലകകൊണ്ട്‌ ബാറ്റും കൊണ്ട്‌ ഒരു നാടന്‍ ക്രിക്കറ്റ്‌




ക്രിക്കറ്റ്‌ റ്റീം ഫോട്ടോക്ക്‌ പോസ്‌ ചെയ്തപ്പോള്‍....പുറകില്‍ നില്‍ക്കുന്നവന്‍ മുണ്ട്‌ ഉടുത്തിക്കുന്നതുകൊണ്ടു ഫോട്ടോക്ക്‌ പോസ്‌ ചെയ്യാന്‍ മടി....

കുറച്ച്‌ ആകാശകാഴ്ചകള്‍








ഈ പ്രവശ്യം ഞാന്‍ നാട്ടില്‍ പോയപ്പോള്‍ ഫ്ലയിറ്റില്‍ നിന്നും എടുത്ത കുറച്ച്‌ ഫോട്ടോകള്‍

Sunday, May 27, 2007

അറേബ്യന്‍ സോഡാ നാരങ്ങാ വെള്ളം

ഗള്‍ഫിലെ ഈ കടുത്ത ചൂടില്‍ നിന്നും ആശ്വാസം ലഭിക്കുന്നതിന്‌ വളരെ ചെലവു കുറഞ്ഞ രീതിയില്‍ ഉണ്ടാക്കാവുന്ന ഒരു ദാഹശമനിയാണ്‌ "അറേബ്യന്‍ സോഡാ നാരങ്ങാ വെള്ളം"

ഇതിനു വേണ്ട ചേരുവകകള്‍...

1. തൊട്ട്ടുത്തുള്ള ഗ്രോസറിയില്‍ നിന്നോ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നൊ വാങ്ങിയ ക്ലബ്‌ സോഡാ - 1 എണ്ണം
2. ഇന്ത്യ, പാകിസ്താന്‍, ബങ്ക്ലാദേശ്‌, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍, മാലദ്വീപ്‌ എന്നീ സാര്‍ക്‌ രാജ്യങ്ങളില്‍ എവിടെനിന്നെങ്കിലും ഇറക്കുമതി ചെയ്ത ചെരുനാരങ്ങ - 1 എണ്ണം രണ്ടായി മുറിച്ചത്‌.
3.നാടന്‍ പച്ചമുളക്‌ - 1 എണ്ണം നീളത്തിലോ വട്ടത്തിലോ അരിഞ്ഞ്‌ ചെറുതായി ചതച്ചെടുത്തത്‌
4. ഉപ്പ്‌ - ആവശ്യത്തിനു മാത്രം..

ഉണ്ടാക്കുന്ന വിധം:

1. ആദ്യമായി 2 ആയി മുറിച്ചു വച്ചിരിക്കുന്ന നാരങ്ങ പിഴിഞ്ഞു പിഴിഞ്ഞു ഗ്ലാസ്സിലേക്കു ഒഴിക്കുക.
2. ചതച്ചെടുത്ത മുളകും ഉപ്പും ഗ്ലാസ്സിലേക്ക്‌ ഇടുക.. (ഇപ്പൊഴേ നാവില്‍ വെള്ളം ഊറിയില്ലെ?)
3.സോഡായുടെ മൂടി വലിച്ചുപറിച്ച്‌ സോഡാ ഗ്ലാസ്സിലേക്കു ഒഴിച്ച്‌ സ്പൂണ്‍ കൊണ്ടിളക്കുക.... പതഞ്ഞു പൊങ്ങുന്ന സോഡാ നാരങ്ങാ വെള്ളം റെഡി.. പാന്‍ പരാഗിന്റേയൊ, സിഗററ്റിന്റെയോ കൂടെ ഇതു കുടിക്കവുന്നതാണ്‌...30 സെക്കന്റുകള്‍ക്കുള്ളില്‍ എ....ഹ്‌..എന്നൊരു ഏംബക്കം പുറത്തേക്കു പോയിക്കഴിയുമ്പോള്‍ ഒരു ആശ്വാസം കിട്ടുന്നതാണ്‌..


Wednesday, May 23, 2007

സുന്ദരീം സുന്ദരനും...

സുന്ദരി നീയും സുന്ദരന്‍ ഞാനും ചേര്‍ന്നിരുന്നാല്‍ തിരുവോണം.....